എന്താണ് ടെക്നിക്കൽ അനാലിസിസ്
മാർക്കറ്റ് ആക്ഷനെ കുറിച്ചുള്ള പഠനമാണ് ടെക്നിക്കൽ അനാലിസിസ് എന്നു പറയാം.
കഴിഞ്ഞ കാലത്തിലെ വിലയുടെ പാറ്റേൺ അനുസരിച്ച് ഭാവിയിലെ വില മുൻകൂട്ടി കാണാൻ ശ്രമിക്കുന്നു. അത് ചാർട്ട് വിശകലനം ചെയ്ത് മനസിലാക്കാൻ ശ്രമിക്കുന്നു. ടെക്നിക്കൽ അനലിസ്റ്റുകളെ ചിലപ്പോൾ ചാർട്ടിസ്റ്റുകൾ എന്നും വിളിക്കപ്പെടുന്നത് അത് കൊണ്ടാണ്.
ഈ വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്നിക്കൽ അനലിസ്റ് പ്രധാനമായി സ്റ്റോക്കിന്റെ വില, വോളിയം എന്നിവയെ ആശ്രയിക്കുന്നു. ഇത് രണ്ടും ആണ് ഒരു ടെക്നിക്കൽ അനലിസ്റ്റിന് പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നത്. ഫ്യൂച്ചർ & ഓപ്‌ഷൻ മാർക്കറ്റിൽ ഇതു കൂടാതെ ഓപ്പൺ ഇന്ററസ്റ് കൂടി നോക്കാറുണ്ട്.
മാർക്കറ്റിന്റെ ചലനത്തിന്റെ ഫലത്തെ കുറിച്ചാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പഠിക്കുന്നത്. അതിന്റെ കാരണത്തിന് അവിടെ പ്രസക്തിയില്ല. അത് ചില വാർത്തകൾ ആയിരിക്കാം അല്ലെങ്കിൽ കമ്പനിയുടെ ഫണ്ടമെന്റലിൽ എന്തെങ്കിലും മാറ്റം വന്നത് കൊണ്ടായിരിക്കാം. പക്ഷെ ടെക്നിക്കൽ അനലിസ്റ് വിലയിൽ എന്ത് മാറ്റം വന്നു എന്ന കാര്യമേ നോക്കുന്നുള്ളൂ. കാരണം പിന്നീട് വരും എന്നവർ വിശ്വസിക്കുന്നു. പ്രധാന സമ്മർദ്ദ രേഖയോ സപ്പോർട്ടോ തകർത്ത മുന്നോട്ടു പോയോ ഇല്ലയോ എന്ന കാര്യങ്ങൾ ആണ് അവർ പ്രധാനമായി നോക്കുന്നത്. അങ്ങനെയുള്ള സൂചനകൾ ഉപയോഗിച്ച് സ്റ്റോക്കിന്റെ മുന്നോട്ടുള്ള ഉയർച്ച താഴ്ചകൾ അനുമാനിക്കുന്നു. അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കുന്നു. ഫണ്ടമെന്റൽ അനലിസ്റ്റുകൾ അതിന്റെ കാരണത്തെ കുറിച്ചറിയാനാണ് ശ്രമിക്കുന്നത്.
ഫണ്ടമെന്റൽ അനലിസ്റ്റുകൾ സ്റ്റോക്കിന്റെ വില കൂടാനുള്ള കാരണങ്ങൾ നോക്കുമ്പോൾ ടെക്നിക്കൽ അനലിസ്റ്റുകൾ അതിന്റെ വിലയിൽ ഉണ്ടായ മാറ്റത്തിന്റെ ഫലത്തിന് പ്രാധാന്യം നൽകുന്നു.
ആദ്യ കാലങ്ങളിൽ ഓരോ വിലയും രേഖപ്പെടുത്തി വെക്കുകയും ചാർട്ടുകൾ കൈ കൊണ്ട് വരച്ചും ആണ് വിശകലനങ്ങൾ നടത്തിയിരുന്നത്. കമ്പ്യൂട്ടറുകളുടെ ഉത്ഭവത്തോടെ ടെക്നിക്കൽ അനലിസിസ്ന്റെ വളർച്ച വളരെ വേഗത്തിലായി. ചാർട്ടുകൾ വരക്കാനും കണക്കു കൂട്ടലുകൾ വേഗത്തിലാക്കാനും കമ്പ്യൂട്ടറുകൾ സഹായിച്ചു.
ആദ്യ കാലങ്ങളിൽ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ ടെക്നിക്കൽ അനലിസ്റ്റുകൾക്ക് സ്ഥാനം ഇല്ലായിരുന്നു. ഏതാനും വർഷങ്ങളെ ആയിട്ടുള്ളു ടെക്നിക്കൽ അനലിസ്റ്റുകൾ സ്ഥിര സാനിധ്യമായിട്ട്. അടുത്ത കാലം വരെ ടെക്നിക്കൽ അനലിസ്റ്റുകൾ ഊഹ കച്ചവടക്കാരും മറ്റും ആയാണ് കണ്ടിരുന്നത്. അതിന് മാറ്റം വന്നിട്ട് ഏതാനും ദശകങ്ങളെ ആയിട്ടുള്ളു.
ചാർട്ട് പാറ്റേണുകളിൽ ആഗ്രഗണ്യനായ റിച്ചാർഡ് ഷാബേക്കറുടെ തിയറികളും എഴുത്തുകളും ആസ്പദമാക്കി എഡ്‌വേർഡും മാജിയും എഴുതിയ ടെക്ക്നിക്കൽ അനാലിസിസ് ഓഫ് സ്റ്റോക്ക് ട്രെൻഡ്‌സ് എന്ന പുസ്തകം ടെക്നിക്കൽ അനലിസിസ്ന്റെ ബൈബിൾ എന്നറിയപ്പെടുന്നു.
പക്ഷെ ഡൗ, വൈക്കോഫ്, എലിയട്ട് തുടങ്ങിയ അനലിസ്റ്റുകൾ ചാർട്ട് പാറ്റേണുകൾക്ക് വലിയ പ്രാധാന്യമില്ലാത്ത രീതിയാണ് പിന്തുടർന്നത്. അപ്പോൾ ടെക്നിക്കൽ അനലിസിന് പല വക ഭേദങ്ങൾ ഉണ്ടെന്ന് മനസിലായില്ലേ.
ടെക്നിക്കൽ അനലിസിസിന് പിന്നിലെ അടിസ്ഥാന തത്വങ്ങൾ
ഡൗ തിയറിയിലെ നിയമങ്ങൾ അനുസരിച്ചാണ് ടെക്നിക്കൽ അനാലിസിസ് വികസിച്ചു വന്നത് എന്നു പറയാം. വിലയുടെ ഉയർച്ച താഴ്ചകളെ കുറിച്ചു ചാൾസ് ഡൗ ആദ്യ കാലങ്ങളിൽ എഴുതിയ ചില കാര്യങ്ങളെ പിന്നീട് വന്ന പലരും വികസിപ്പിച്ചെടുത്തു. ചില പത്രങ്ങളിൽ സാമ്പത്തിക റിപ്പോർട്ടർ ആയി തുടങ്ങിയ അദ്ദേഹം ബ്രോക്കർ ആയും വാൾ സ്ട്രീറ്റിൽ ഫ്ലോർ ട്രേഡേർ ആയും പ്രവർത്തിച്ച ശേഷം ഈഡൻ ഡി ജോൺസുമായി ചേർന്ന് 1889 ഇൽ ഡൗ ജോൺസ് ആൻഡ് കമ്പനി ന്യൂസ് സർവീസ് എന്ന സ്ഥാപനം തുടങ്ങി. ഡൗ തന്നെ ആയിരുന്നു എഡിറ്റർ. അന്ന് അദ്ദേഹം എഡിറ്റോറിയലിൽ എഴുതിയ കാര്യങ്ങൾ 1902 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഡൗ തിയറി എന്നറിയപ്പെട്ടു തുടങ്ങി.
അപ്‌സ്റ്റോസ് ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നവർ ഈ ലിങ്ക് ഉപയോഗിച്ച ഫ്രീ ആയി തുറക്കാം |
ഫയേഴ്‌സ് ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നവർ ഈ ലിങ്ക് ഉപയോഗിച്ച ഫ്രീ ആയി തുറക്കാം |
ഡൗ തിയറിയിലെ രണ്ടു പ്രധാന അനുമാനങ്ങൾ
2) മാർക്കറ്റിന്റെ ചലനം പൂർണമായി ക്രമരഹിതം അല്ല. തിരിച്ചറിയാൻ പറ്റുന്ന ചില ക്രമത്തിലും ഗതിയിലും ആണ്. അവ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്റ്റോക്കിന്റെ വില ട്രെന്റിൽ ആയിരിക്കും എപ്പോളും. അത് ഹ്രസ്വ കാല ട്രെന്റ് ആയിരിക്കാം, അല്ലെങ്കിൽ ദീർഘ കാല ട്രെൻഡ് ആയിരിക്കാം. ടെക്നിക്കൽ അനാലിസിസ് വഴി അത് മനസിലാക്കി അത് വഴി ലാഭമുണ്ടാക്കാൻ പറ്റും.
ഒരു പ്രൈമറി ട്രെന്റിനകത്തു സെക്കണ്ടറി ട്രെൻഡുകൾ അടങ്ങിയിരിക്കുന്നു. 10 ദിവസം മുതൽ 3 മാസം വരെ ഇവ നില നിൽക്കാം. സ്റ്റോക്ക് നല്ല രീതിയിൽ മുന്നോട്ട് പോയ ശേഷം ചെറിയ ഒരു കറക്ഷൻ കാണാറുണ്ടല്ലോ. പ്രൈമറി ട്രെന്റിന്റെ 33 മുതൽ 66 ശതമാനം വരെ വില പിറകോട്ടു വരാം.
ഇതിനകത്തും വളരെ ചെറിയ മൂവ്മെന്റുകൾ കാണാം. ചില മണിക്കൂറുകൾ മുതൽ ഒരു മാസമോ അതിൽ കൂടുതലോ അവ നില നിൽക്കാം.
ഇവ ചാൾസ് ഡൗ വളരെ വർഷങ്ങൾക്കു മുൻപ് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ആണ്. ഇന്നും ഇതിന്റെ പ്രസക്തി നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്.
ചാൾസ് ഡൗ ഇത് ഇങ്ങനെ തിയറി ആയൊന്നും എഴുതിയിരുന്നില്ല. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ കുറിച്ചു പഠിച്ച പിന്നീട് വന്ന പലരും അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്ന് പല തിയറികളും വികസിപ്പിച്ചെടുത്തു.
ടെക്നിക്കൽ അനാലിസിസിന്റെ ഉപയോഗങ്ങൾ
ടെക്നിക്കൽ ഇൻഡിക്കേറ്റർ
ഒരു ടെക്നിക്കൽ അനലിസ്റ്റിന്റെ പ്രധാന ആയുധങ്ങൾ വിലയും വോളിയവും ആണ്. പക്ഷെ ഇവ ഉപയോഗിച്ചു വിശകലനം കൂടുതൽ എളുപ്പമാക്കാൻ ചില ഇൻടിക്കറ്ററുകൾ അനലിസ്റ്കൾ വികസിപ്പിച്ചെടുത്തു. ഇവ മിക്കതും ഉണ്ടാക്കിയത് വില, വോളിയം എന്നിവയിൽ നിന്നാണ്. അവയുടെ ഓരോന്നിന്റെയും ഉപയോഗങ്ങളും പലതാണ്. മൂവിങ് ആവറേജ് , റിലേറ്റീവ് സ്ട്രെങ്ത് ഇൻഡിക്കേറ്റർ അങ്ങനെ നിരവധി ഇൻഡിക്കേറ്ററുകൾ ഉണ്ട്. അവ ഓരോന്നിനെ കുറിച്ചും മറ്റൊരു പോസ്റ്റിൽ സംസാരിക്കാം.
പാറ്റേണുകളെ കുറിച്ച് വായിക്കാം : ഹെഡ് ആൻഡ് ഷോൾഡർ പാറ്റേൺ
അപ്‌സ്റ്റോസ് ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നവർ ഈ ലിങ്ക് ഉപയോഗിച്ച ഫ്രീ ആയി തുറക്കാം |
ഫയേഴ്‌സ് ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നവർ ഈ ലിങ്ക് ഉപയോഗിച്ച ഫ്രീ ആയി തുറക്കാം |
ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ഞങ്ങളുടെ യൂട്യൂബ് ചാനൽ കാണാം ഷെയർ മാർക്കറ്റ് മലയാളം
8 Comments